നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ ഏറ്റവും മെച്ചപ്പെട്ടതിലേക്കുള്ള മുന്നേറ്റത്തിന് വഴിതുറന്നു -ഹമദ് രാജാവ്

  • മികച്ച ഭാവിക്കായുള്ള തുടക്കമായിരുന്നു 17 വര്‍ഷം മുമ്പ് നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിലൂടെ ആരംഭിച്ചത്

10:22 AM
14/02/2018

മനാമ: നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ ഏറ്റവും മെച്ചപ്പെട്ടതിലേക്കുള്ള മുന്നേറ്റത്തിന് വഴി തുറന്നതായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രസ്താവിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ അംഗീകരിച്ചതി​​​െൻറ 17 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ബഹ്‌റൈ​​​െൻറ ആധുനിക വല്‍കരണത്തിനൂം ഭരണ ഘടനാപരമായ അധികാരത്തിനും ജനങ്ങളുടെ ഉണര്‍വിനും ജനാധിപത്യ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനും നാഗരിക വളര്‍ച്ചക്കും ഇടയാക്കിയതായി രാജാവ് അഭിപ്രായപ്പെട്ടു. 

അതി​​​െൻറ സദ്ഫലങ്ങള്‍ ഇന്ന് സമൂഹത്തില്‍ കാണാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. മെച്ചപ്പെട്ട ഭാവിക്കായുള്ള തുടക്കമായിരുന്നു 17 വര്‍ഷം മുമ്പ് നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിലൂടെ ആരംഭിച്ചത്. ബഹ്‌റൈ​​​െൻറ നനവുള്ള സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറം പകരാനും ദേശീയ ഐക്യം സാധ്യമാക്കാനും വിഘടനവാദവും സങ്കുചിത പക്ഷപാത വീക്ഷണങ്ങളും ഇല്ലാതാക്കാനും സമാധാനത്തി​​​െൻറയും സഹവര്‍ത്തിത്വത്തി​​​െൻറയും മൂല്യങ്ങള്‍ സംരക്ഷിക്കാനും ഇത് വഴി സാധിച്ചിട്ടുണ്ട്. 

സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും മനുഷ്യാവകാശ സംരക്ഷണം അരക്കിട്ടുറപ്പിക്കുന്നതിനും വിവിധങ്ങളായ ചിന്തകളെയും ആശയങ്ങളെയും അഭിമുഖീകരിക്കുന്നതിനും രാജ്യത്തിന് കരുത്ത് നല്‍കിയിട്ടുണ്ട്. വിവിധ മത വിഭാഗങ്ങള്‍ സ്വാതന്ത്ര്യത്തോടെ കഴിയുന്നതിനും അവര്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിനൂം പ്രതീക്ഷാ പൂര്‍വമായ മാതൃക സമര്‍പ്പിക്കാനും അത് ലോകം ഉറ്റു നോക്കുന്നതിനും വഴിവെച്ചതായി രാജാവ് പറഞ്ഞു. 
സമൂഹത്തി​​​െൻറ വിവിധ തുറകളിലുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുന്നതിനും അതിനനുസരിച്ച് ഭരണഘടന രൂപപ്പെടുത്തുന്നതിനും സാധ്യമായത് നേട്ടമാണ്. രാഷ്​ട്രീയ അവകാശം സ്ത്രീകള്‍ക്കടക്കം വകവെച്ച് കൊടുക്കാനൂം പാര്‍ലമ​​െൻറും ശൂറാ കൗണ്‍സിലും ജനാധിപത്യത്തി​​​െൻറ നെടുംതൂണുകളായി വര്‍ത്തിക്കാനും സാധിച്ചു. 

ഇരു സഭകളുടെയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഏറെ ഗുണകരമായിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള രീതികളും ഇരു സഭകളൂം മുന്നോട്ടു വെച്ചിട്ടുണ്ടന്നതും ശ്രദ്ധേയമാണ്. ചാര്‍ട്ടര്‍ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനും അതുവഴി രാജ്യത്തിന്റെ സര്‍വതോന്മുഖമായ വികസനം ഉറപ്പുവരുത്താനും സാധിക്കൂമെന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. 

രാജ്യത്തി​​​െൻറ ശോഭനമായ ഭാവിക്കായി രൂപപ്പെടുത്തിയ നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ വിജയകരമായി അതി​​​െൻറ ഫലങ്ങള്‍ രാജ്യത്തിന് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അനുമോദനങ്ങളും അഭിവാദ്യങ്ങളും ഹമദ് രാജാവിന് പ്രധാനമന്ത്രിയും കിരീടാവകാശിയും നേരുകയും  കൂടുതല്‍ ഉന്നതിയിലേക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 

Loading...
COMMENTS