നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം ജനുവരിയിൽ
text_fieldsപ്രഫ. ആർ. നരേന്ദ്ര പ്രസാദ്
മനാമ: ബഹ്റൈൻ കേരളീയസമാജം സംഘടിപ്പിക്കുന്ന പ്രഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകമത്സരം ജനുവരി ആറുമുതൽ എട്ടുവരെ സമാജത്തിൽ നടക്കുമെന്ന് പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന നാടകത്തിെൻറ സ്ക്രിപ്റ്റ് ഡിസംബർ 10ന് മുമ്പ് സമാജം ഓഫിസിൽ രജിസ്റ്റർ ചെയ്ത് നിബന്ധനകൾ കൈപ്പറ്റണം. ബഹ്റൈനിലെ കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും മത്സരം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി - 39283875, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി. ദേവൻ - 39189154, പ്രോഗ്രാം കൺവീനർ വിനോദ് അളിയത്ത് - 33782001 എന്നിവരെ ബന്ധപ്പെടാം.

