നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം
text_fieldsബി.കെ.എസ്.എഫ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിക്കുന്നു
മനാമ: ബി.കെ.എസ്.എഫ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണപിള്ള നിർവഹിച്ചു. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സമാജം ഭരണസമിതി അംഗങ്ങൾ, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി. ദേവൻ, നാടകോത്സവത്തിന്റെ കോഓഡിനേറ്റർ വിനോദ് അളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്കൂൾ ഓഫ് ഡ്രാമയും ലൈബ്രറി വിങ്ങും സംയുക്തമായി നാടകം 'ദ ലാസ്റ്റ് സല്യൂട്ട്' അവതരിപ്പിച്ചു.

