നന്തി കൂട്ടായ്മ ഫാമിലി വിന്റർ ക്യാമ്പ്
text_fieldsമുസ്തഫ കുന്നുമ്മൽ, നൗഫൽ നന്തി, എം.വി. ഫൈസൽ
മനാമ: നന്തി കൂട്ടായ്മ ഫാമിലി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കലാപരിപാടികളും അരങ്ങേറി. അസീൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. കാസിം അധ്യക്ഷത വഹിച്ചു. ഇല്യാസ് കൈനോത്ത്, ജമീല അബ്ദുൽറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫൈസൽ എം.വി, ഗഫൂർ പുത്തലത്ത്, ഫസലു, റമീസ് അമ്പിളി, അമീൻ നന്തി എന്നിവർ നേതൃത്വം നൽകി. നൗഫൽ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്- മുസ്തഫ കുന്നുമ്മൽ, ജനറൽ സെക്രട്ടറി: നൗഫൽ നന്തി,ട്രഷറർ: ഫൈസൽ എം.വി, വൈസ് പ്രസിഡന്റ്മാർ: ജൈസൽ പി , അമീൻ കെ.വി , ജോ.സെക്രട്ടറിമാർ: റമീസ് അബ്ദുല്ല , ഹനീഫ മുതുക്കുനി.ഓർഗനൈസിങ് സെക്രട്ടറി ഒ. കെ. ഫസലു.

