കൂട്ടായ പരിശ്രമത്തിന് നന്തി അസോസിയേഷന്റെ കൃതജ്ഞത
text_fieldsമനാമ: ബഹ്റൈൻ നന്തി അസോസിയേഷൻ മെംബർ അക്ബർ മുത്തായത്തിന് വേണ്ടി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ചികിത്സസമയത്തും തുടർചികിത്സക്കായി നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനും താങ്ങും തണലുമായി കൂടെ പ്രവർത്തിച്ച ഏവർക്കും ബഹ്റൈൻ നന്തി അസോസിയേഷൻ നന്ദി പഞ്ഞു.നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എംബസി നടപടികൾ പൂർത്തീകരിച്ച ഇന്ത്യൻ എംബസി, ഇതിനായി പരിശ്രമിച്ച കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പറക്കാട്ട, മെഡിക്കൽ വിങ് മെംബർ സിദ്ദീക് അദിലിയ, എല്ലാ ഘട്ടങ്ങളിലും മാർഗനിർദേശവും പിന്തുണയും നൽകിയ സാമൂഹിക പ്രവർത്തകനും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ സലിം കെ.ടി, മറ്റ് സാമൂഹിക പ്രവർത്തകർ, സൽമാനിയ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെയും അക്ബറിനെ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാ സഹോദരന്മാരെയും നന്ദിയോടെ ഓർക്കുന്നെന്നും അറിയിച്ചു.അഭ്യർഥന പ്രകാരം കൃത്യസമയത്ത് ഇടപെട്ട വടകര എം.പി ഷാഫി പറമ്പിൽ, കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ പ്രസിഡന്റ് റഷീദ് മൂടാടിയുടെ അഭ്യർഥന പ്രകാരം ഇടപെട്ട എം.കെ. രാഘവൻ എംപി, ഹാരീസ് ബീരാൻ എം.പി എന്നിവരുടെ സഹായം വിലമതിക്കുന്നെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

