ആടുജീവിതത്തിലെ യഥാർഥ നായകൻ നജീബിനെ പടവ് കുടുംബവേദി ആദരിച്ചു
text_fieldsനജീബിനെയും സഹധർമിണി സുൽഫത്തിനെയും പടവ് കുടുംബവേദി ആദരിക്കുന്നു
മനാമ: ആടുജീവിതത്തിലെ യഥാർഥ നായകൻ നജീബിനെയും സഹധർമിണി സുൽഫത്തിനെയും പടവ് കുടുംബവേദി ആദരിച്ചു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സുനിൽ ബാബു സ്വാഗതം പറഞ്ഞു. പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹികപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, രാജീവ് വെള്ളിക്കോത്ത്, നാസർ മഞ്ചേരി, മുരളി കൃഷ്ണൻ, മനഃശാസ്ത്രവിദഗ്ദ്ധൻ ഫാസിൽ താമരശ്ശേരി, ഷിബു ചെറുതുരുത്തി, ജയീസ് ജാസ് ട്രാവൽസ്, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം, എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, അഷ്റഫ് ഓൺ സ്പോട്ട്, സഗീർ ആലുവ, റസിൻ ഖാൻ, മണികണ്ഠൻ, സലിം തയ്യൽ, അബ്ദുൽബാരി, മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. നജീബ് തന്റെ കഴിഞ്ഞകാല ജീവിതത്തിലെ യാതനകൾ സദസ്സുമായി പങ്കുവെച്ചു. മുഴുവൻ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
നിദാൽ ശംസ്, ബൈജു മാത്യു, ഹുസൈൻ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. പരിപാടിക്ക് കൊയ്വിള കുഞ്ഞുമുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

