നഹാസ് വധം: ഹോളിവുഡ് സിനിമകൾ പ്രേരണയായെന്ന് പ്രതി
text_fieldsമനാമ: ബഹ്റൈനിൽ, കോഴിക്കോട് താമരശേരി പരപ്പൻപ്പൊയിൽ ജിനാൻ തൊടുക അബ്ദുൽ നഹാസി (31)െൻറ കൊലപാതകത്തിന് പ്രേരണയായത് ഹോളിവുഡ് സിനിമകളിലെ ഏറ്റുമുട്ടൽ രംഗങ്ങളെന്ന് പ്രതി പബ്ലിക് പ്രോസിക്യൂട്ടറോട് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 41 കാരനായ സുഡാനി പൗരനാണ് കേസിൽ അറസ്റ്റിലായിരുന്നത്.
നഹാസുമായുള്ള തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയും കൊലയിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. അബ്ദുൽ നഹാദ് ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപമായിരുന്നു താമസം. കസേരയിൽ കെട്ടിവരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിെൻറ തലയിൽ ചുറ്റിക കൊണ്ട് അടിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു കൊലപാതകം.
മൃതദേഹത്തിന് സമീപം ക്ലോറോക്സ്, ബേബി പൗഡർ, എണ്ണ, മദ്യം എന്നിവയും കണ്ടെത്തിയിരുന്നു. ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാല് വർഷമായി ബഹ്റൈനിൽ ജോലി ചെയ്ത് വരികയാണ് അബ്ദുൽ സഹാദ്. എന്നാൽ വിസയോ മതിയായ രേഖകളോ ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
