Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടുവണ്ണൂർ ഗ്ലോബൽ ഫോറം കുടുംബസംഗമം

text_fields
bookmark_border
നടുവണ്ണൂർ ഗ്ലോബൽ ഫോറം കുടുംബസംഗമം
cancel
camera_alt

ന​ടു​വ​ണ്ണൂ​ർ ഗ്ലോ​ബ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറൻറിൽ നടന്നു. പ്രസിഡൻറ് കെ.കെ. ജാലിസ് അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ ഗ്ലോബൽ കോഓഡിനേറ്റർ ഷിറാഫ് മൂലാട് ഉദ്ഘാടനം നിർവഹിച്ചു. മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യാതിഥിയായെത്തി. കെ.സി. ഷമീം, ഫിറോസ് ആപറ്റ, ടി.പി. അസീസ് എന്നിവർ സംസാരിച്ചു. ഷിറാഫ് മൂലാടിന് കെ. ഖാലിദും സിറാജ് പള്ളിക്കരക്ക് വിപിൻലാലും മെമന്റോ നൽകി. മജീദ് മൂലാട് മാജിക് ഷോയും രാജേഷ് പെരുംകുഴി മിമിക്രിയും ഫാത്തിമ മിന്നത്ത് ഡാൻസും ലിയാന പാട്ടും അവതരിപ്പിച്ചു. എ.സി.എ. ബക്കർ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു. റിയാസ്, ഷാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naduvannoor Global Forum Family Reunion
Next Story