നടുവണ്ണൂർ ഗ്ലോബൽ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsനടുവണ്ണൂർ ഗ്ലോബൽ ഫോറം ഓണാഘോഷത്തിൽനിന്ന്
മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം നടത്തി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന ആഘോഷത്തിൽ കുടുംബങ്ങൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കെ.കെ. ജാലിസ് അധ്യക്ഷതവഹിച്ചു. ട്രഷറർ കെ.സി. ഷെമീം, വനിത വിഭാഗം പ്രസിഡൻറ് രവിത വിപിൻ, മുഖ്യരക്ഷാധികാരി എ.സി.എ. ബക്കർ എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി ഫിറോസ് ആപ്പറ്റ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പ്രവീൺകുമാർ നന്ദിയും പറഞ്ഞു. വനിത വിഭാഗം പ്രസിഡൻറ് രവിത വിപിൻ, പ്രവീൺ, ദിവ്യ പ്രവീൺ, ഷൈജു, ശ്രീഷ്ണ ഷൈജു, വിപിൻ, ഷാഹിദ് എന്നിവർ പൂക്കളമൊരുക്കി. ജനറൽ കൺവീനർ പ്രവീൺകുമാർ, ജോയൻറ് കൺവീനർമാരായ വിപിൻ മൂലാട്, ഷാഹിദ് അഭയം, സിറാജ് നാസ്, ദീപേഷ്, ഷൈജു കാവിൽ, മഹേഷ് എന്നിവർ നേതൃത്വം നൽകി. മജീദ് മൂലാടിന്റെ മാജിക് ഷോ നടന്നു. ഹംദാൻ, സഹസ്ര എന്നിവർക്കുള്ള മെമന്റോ സിദ്ദീഖ് നടുവണ്ണൂർ, ജാലിസ് കെ.കെ എന്നിവർ നൽകി. അസീസ്, റിജാസ്, നജീബ്, നദീർ, കെ.സി. ഷബീർ, സിദ്ദീഖ് ഇശൽ, ഉമ്മർ മൂലാട്, അഫ്സൽ നൊച്ചാട് എന്നിവർ മത്സരയിനങ്ങൾക്ക് നേതൃത്വം നൽകി. വനിത വിഭാഗം ജനറൽ സെക്രട്ടറി സാജിത ബക്കർ, ട്രഷറർ കുത്സു ഫിറോസ് പരിപാടികൾ നിയന്ത്രിച്ചു.

