Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടിയെ...

കുട്ടിയെ ഏറ്റുവാങ്ങാനെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന്​ എൽ.എം.ആർ.എ 

text_fields
bookmark_border
കുട്ടിയെ ഏറ്റുവാങ്ങാനെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന്​ എൽ.എം.ആർ.എ 
cancel
camera_alt???? ????? ?????????? ????
മനാമ: മനാമ സൂഖിൽ നിന്ന്​ കണ്ടെത്തിയ രണ്ടുവയസുള്ള ബാലനെ ​തെരഞ്ഞ്​ ആരും എത്താത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച്​ എൽ.എം.ആർ.എയുടെ അറിയിപ്പ്​ ട്വിറ്ററിൽ വന്നു. ബഹ്​റൈനിൽ നിയമപരമായി താമസിക്കുന്നവരല്ല കുട്ടിയുടെ രക്ഷിതാക്കളെന്ന്​ സംശയിക്കുന്നതായും ഇതിനാലാണ്​ അവർ കുട്ടിയെ തെരഞ്ഞ്​ വരാത്തത്​ എന്ന്​ കരുതുന്നതായും  ഇതിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ കുട്ടിയെ തെരഞ്ഞ്​ വരുന്ന രക്ഷിതാക്കൾക്ക്​ വർക്​ പെർമിറ്റോ മറ്റ്​ രേഖകളോ ഇല്ലെങ്കിലും  യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും  ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസർ ഉസാമ അൽ അബ്​സി അറിയിപ്പിൽപറഞ്ഞു. കുട്ടി ഇപ്പോഴുള്ളത്​ സീഫിലെ ബറ്റെൽകൊ ചൈൽഡ്​ കെയർ സ​​െൻററിലാണ്​. ഇവിടുത്തെ ഫോൺ നമ്പർ: 39146208. കുട്ടി ഏഷ്യൻ വംശജനാണെന്നാണ്​ കരുതുന്നത്​. 
ബുധനാഴ്​ച രാത്രിയാണ്​ ഇമാം അൽ ഹുസൈൻ അവന്യൂവിനടുത്ത്​ ചുകപ്പ്​ ടി ഷർട്ടിട്ട്​ നിൽക്കുന്ന കുട്ടിയെ കണ്ടെത്തിയത്​. 
കുട്ടിയെയോ രക്ഷിതാക്കളെയോ കുറിച്ച്​ എന്തെങ്കിലും വിവരമുള്ളവർ ബാബുൽ ബഹ്​റൈൻ പൊലീസ്​ സ്​റ്റേഷനുമായി ബന്ധപ്പെടണം. നമ്പർ: 17390590.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapadi
News Summary - nadapadi
Next Story