നാടൻ പന്തുകളി ടൂർണമെന്റ്: ചിങ്ങവനം ടീം ജേതാക്കൾ
text_fieldsകോട്ടയം നേറ്റീവ്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച നാടൻ പന്തുകളി ടൂർണമെന്റിൽ ജേതാക്കളായ ചിങ്ങവനം ടീം
മനാമ: കോട്ടയം നേറ്റീവ്ബാൾ അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനലിൽ മീനടം ടീമിനെ പരാജയപ്പെടുത്തി ചിങ്ങവനം ടീം ജേതാക്കളായി. വിജയികൾക്ക് ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 250 ഡോളർ കാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് തെക്കേപ്പറമ്പിൽ പുന്നൂസ് മെമ്മോറിയൽ ട്രോഫിയും 150 ഡോളർ കാഷ് അവാർഡും മെഡലുകളും സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള എവർറോളിങ് ട്രോഫികളും നൽകി.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയഫർ മദനി, ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ജോയി വെട്ടിയാടൻ, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്റൈൻ പ്രതിഭ സെക്രട്ടറി പ്രദീപ് പത്തേരി, ഷിഫ അൽജസീറ പ്രതിനിധി മുഹമ്മദ് ഷഹീർ, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, കോട്ടയം ജില്ല പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, മണിക്കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു. മേള കലാരത്നം അവാർഡ് കരസ്ഥമാക്കിയ സന്തോഷ് കൈലാസിനെ ചടങ്ങിൽ ആദരിച്ചു.
ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് ഷോൺ പുന്നൂസ്, സെക്രട്ടറി മോബി കുരിയാക്കോസ്, വൈസ് പ്രസിഡന്റ് നിബു തോമസ്, ജോ. സെക്രട്ടറി ബിജോയ് കുര്യാക്കോസ്, ട്രഷറർ വിഷ്ണു, ജോ. ട്രഷറർ ആശിഷ്, എക്സിക്യൂട്ടിവ് പ്രതിനിധികളായ വിനു, രൂപേഷ്, മാത്യു, ഡെൽഫിൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.