നാച്ചോ കർഷകശ്രീ പുരസ്കാരം ഷനിൽ -ഷൈല ദമ്പതികൾക്ക്
text_fieldsനാച്ചോ കർഷകശ്രീ പുരസ്കാരം ഷനിൽ - ഷൈല ദമ്പതികൾക്ക് സമ്മാനിക്കുന്നു
മനാമ: നാച്ചോ ഫുഡ് പ്രോഡക്ട്സ് കർഷകശ്രീ പുരസ്കാരത്തിന് ഷനിൽ - ഷൈല ദമ്പതികൾ അർഹരായി. ആഭിത സഗീർ രണ്ടാം സ്ഥാനവും സോണിയ ജെമിനിച്ചൻ, വി.എസ്. സുനീഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ മുഖ്യാതിഥിയായിരുന്നു.
മത്സരത്തിന്റെ ചീഫ് ജഡ്ജി മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഐമാക് ബഹ്റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രിൻസ് എസ്. നടരാജൻ എന്നിവർ അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു.
ബഷീർ അമ്പലായി, ബിനു കുന്നന്താനം എന്നിവർ സംസാരിച്ചു. നാച്ചോ മാനേജിങ് ഡയറക്ടർ അധ്യക്ഷത വഹിച്ചു. പത്താംക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പറായ ഇന്ത്യൻ സ്കൂൾ വിദ്യാർഥി കൃഷ്ണ ആർ. നായരെ ആദരിച്ചു. ഞാറ്റുവേലപ്പാട്ടുകളുമായി ബഹ്റൈൻ സഹൃദയ നാടൻ പാട്ട് സംഘവും വേദിയിലെത്തിയിരുന്നു. ബെന്നി വർഗീസ് ആയിരുന്നു പ്രോഗ്രാമിന്റെ മാസ്റ്റർ ഓഫ് സെറിമണി. കർഷകശ്രീ അവാർഡ് ടെക്നിക്കൽ ടീം അംഗങ്ങളായ നെൽസൺ വർഗീസ് സ്വാഗതവും പി.ടി. ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

