മൈത്രി ബഹ്റൈൻ അനുമോദിച്ചു
text_fieldsസഹദ് അബ്ദുൽ സലിമിനെ മൈത്രി ബഹ്റൈൻ അനുമോദിക്കുന്നു
മനാമ: എം.കോം ആൻഡ് പി.ജി ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ബിസിനസ് ഓപറേഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ സഹദ് അബ്ദുൽ സലിമിനെ മൈത്രി ബഹ്റൈൻ അനുമോദിച്ചു. വാർഷിക പൊതുയോഗത്തിൽ വെച്ച് മൈത്രി രക്ഷാധികാരികൂടിയായ സയ്യിദ് റമദാൻ നദ്വി മെമന്റോ നൽകി.
ചടങ്ങിൽ മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷൻ ആയിരുന്നു. മൈത്രി ബഹ്റൈൻ വൈസ് പ്രസിഡന്റ് സലിം തയ്യിലിന്റെ മകനാണ് സഹദ്. മൈത്രി ജോയന്റ് സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ, ചാരിറ്റി കൺവീനർ ഷിബു ബഷീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അനസ് കരുനാഗപ്പള്ളി, ഷാജഹാൻ, അൻവർ ശൂരനാട്, റജബുദ്ദീൻ, ഷാജഹാൻ, ധൻജീബ് സലാം, ഷിജു ഏഴംകുളം, ഷഫീക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും മൈത്രി ട്രഷർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

