Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ സേവനങ്ങളുമായി...

റമദാൻ സേവനങ്ങളുമായി ‘മൈഗവ്’

text_fields
bookmark_border
റമദാൻ സേവനങ്ങളുമായി ‘മൈഗവ്’
cancel

മനാമ: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മി​ക​ച്ച ഡി​ജി​റ്റ​ൽ അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മൈ​ഗ​വ് ആ​പ്പ് ആ​പ്പി​ൽ പു​തി​യ ഇ-​സേ​വ​ന​ങ്ങ​ളും ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ബ​ഹ്‌​റൈ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​പു​ലീ​ക​ര​ണം.

ത​വാ​സു​ൽ സി​സ്റ്റം വ​ഴി​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ‘അ​ദാ​ൻ’ (ബാ​ങ്ക് വി​ളി) ശ​ബ്ദ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഫീ​ച്ച​ർ ഇ​പ്പോ​ൾ ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. താ​ഴെ പ​റ​യു​ന്ന ല​ളി​ത​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ഇ​ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാം.

ആ​പ്പി​ന്റെ ഹോം ​പേ​ജി​ലു​ള്ള Prayer Timings സെ​ക്ഷ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ക.

അ​വി​ടെ​യു​ള്ള Adhan Settings എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

നി​ങ്ങ​ളു​ടെ താ​ൽ​പ​ര്യാ​നു​സ​ര​ണം നോ​ട്ടി​ഫി​ക്കേ​ഷ​ൻ ക്ര​മീ​ക​രി​ക്കു​ക (Customize).

വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റ​മ​ദാ​ൻ മ​ജ്‍ലി​സു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ഡ​യ​റ​ക്ട​റി, സ​കാ​ത്ത് ന​ൽ​കാ​നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി സം​ഭാ​വ​ന ന​ൽ​കാ​നു​മു​ള്ള സൗ​ക​ര്യം, കൃ​ത്യ​മാ​യ നി​സ്കാ​ര സ​മ​യം, ഖി​ബ്‌​ല ദി​ശ, ച​ന്ദ്ര​ന്റെ ഘ​ട്ട​ങ്ങ​ൾ, ഹി​ജ്‌​റി-​ഗ്രി​ഗോ​റി​യ​ൻ ക​ല​ണ്ട​റു​ക​ൾ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക പോ​ർ​ട്ട​ൽ തു​ട​ങ്ങി നീ​തി ന്യാ​യ, ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ഒ​ട്ടേ​റെ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്പി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മൈ​ഗ​വ് ആ​പ്പ് ഉ​ട​ൻ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ-​ഗ​വ​ൺ​മെ​ന്റ് ആ​പ്പ് സ്റ്റോ​ർ (bahrain.bh/apps), ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, ആ​പ്പി​ൾ സ്റ്റോ​ർ, ഹു​വാ​വേ ഗാ​ല​റി എ​ന്നി​വ​യി​ൽ ആ​പ്പ് ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - MyGov with Ramadan services
Next Story