െഎൻ റയാ ഗാർഡൻ നവീകരിക്കുന്നു
text_fieldsഐൻ റയാ ഗാർഡൻ നവീകരണ പദ്ധതിക്ക് പൊതുമരാമത്ത്, നഗരാസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലാഫ് തുടക്കം കുറിച്ചപ്പോൾ
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ വികസന പദ്ധതികളുടെ ഭാഗമായി ഐൻ റയാ ഗാർഡൻ നവീകരിക്കുന്നു.
170,000 ദിനാർ ചെലവുവരുന്ന പദ്ധതിക്ക് പൊതുമരാമത്ത്, നഗരാസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുല്ല ഖലാഫ് ആണ് തുടക്കംകുറിച്ചത്.
ഡോ. ഹിശാം അൽഅശീരി എം.പി, മുനിസിപ്പൽ കൗൺസിലർ ഫദൽ അൽ ഔദ്, മുനിസിപ്പൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽഖലീഫ, മുനിസിപ്പൽ സർവിസസ് അസി. അണ്ടർ സെക്രട്ടറി ശൗഖിയ ഹുമൈദാൻ എന്നിവരുമായി മന്ത്രി പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
അൽദൈർ, സമാഹീജ് മേഖലയിലെ ജനങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും. 1600 സ്ക്വയർ മീറ്റർ വരുന്ന പദ്ധതിയിൽ ഇൻവെസ്റ്റ്മെൻറ് ഏരിയ, ഹരിത മേഖല, പൊതുസേവനങ്ങൾ, പാർക്കിങ് തുടങ്ങിയവ സന്ദർശകർക്കായി വിഭാവനം ചെയ്യുന്നുണ്ട്.

