‘എന്റെ സി.എച്ച്’ കലാമത്സരം: കുറ്റ്യാടി മണ്ഡലത്തിന് ഓവറോൾ ട്രോഫി
text_fieldsഎന്റെ സി.എച്ച് കലാമത്സരത്തിൽ ഓവറോൾ ട്രോഫി കരസഥമാക്കിയ കുറ്റ്യാടി മണ്ടലം ടീമിന് പി.കെ. നവാസ് ട്രോഫി കൈമാറുന്നു
മനാമ: സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സമ്മേളന പ്രചരണാർഥം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘എന്റെ സി.എച്ച്’ കലാ മത്സരത്തിൽ ഓവറോൾ ട്രോഫി കുറ്റ്യാടി മണ്ഡലം കരസ്ഥമാക്കി. ജില്ലയിലെ ഒൻപതോളം ടീമുകൾ ഏഴോളം ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ വടകര മണ്ഡലം രണ്ടാം സ്ഥാനവും പേരാമ്പ്ര മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്വിസ് മത്സരം, പ്രബന്ധ രചന, പത്ര റിപ്പോർട്ടിങ്, പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാനാലാപന മത്സരം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളാണ് സംഘടിപ്പിച്ചത്. കെ.എം.സി.സി ഹാളിൽ നടന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ വെച്ച് കുറ്റ്യാടി മണ്ഡലം കമ്മിറ്റിക്കുള്ള ട്രോഫി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും വടകര മണ്ഡലത്തിനുള്ള റണ്ണേഴ്സ് അപ് ട്രോഫി എം.എസ്.എഫ് ജനറൽ സെക്രട്ടറി സി.കെ. നജാഫും കൈമാറി.
കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഇൻ ചാർജ് റഫീഖ് തോട്ടക്കര, സുപ്രഭാതം പത്രാധിപർ ടി.പി. ചെറൂപ്പ, ഒ.ഐ.സി.സി ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ്, ട്രഷറർ സുബൈർ പുളിയാവ്, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, ഭാരവാഹികളായ റസാഖ് ആയഞ്ചേരി, അശ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, റഷീദ് വാല്യക്കോട്, കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

