Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭാ​ഷാ​സ​മ​ര...

ഭാ​ഷാ​സ​മ​ര വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്

text_fields
bookmark_border
ഭാ​ഷാ​സ​മ​ര വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന്
cancel

മ​നാ​മ: മു​സ്‍ലിം യൂ​ത്ത് ലീ​ഗി​ന്റെ ജൂ​ലൈ 30ലെ ​ഭാ​ഷാ സ​മ​ര​ത്തി​ന്റെ വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ഭാ​ഷാ സ​മ​ര അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ക്കും. സം​ഗ​മം കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ കു​ട്ടൂ​സ മു​ണ്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗ​മ​ത്തി​ൽ എം.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്റ്‌ പി.​കെ. ന​വാ​സ് പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് അ​റ​ബി​ഭാ​ഷ​യെ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​റ​ബി, ഉ​ർ​ദു, സം​സ്കൃ​തം ഭാ​ഷ​ക​ൾ​ക്കെ​തി​രെ 1980ൽ ​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ന​യ​ത്തി​നെ​തി​രെ മു​സ്‍ലിം യൂ​ത്ത്‌ ലീ​ഗ്‌ ന​ട​ത്തി​യ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്ത് മൂ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ആ ​സ​മ​ര​ത്തി​ന്റെ ഓ​ർ​മ നി​ല​നി​ർ​ത്താ​നാ​ണ് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി മ​നാ​മ സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് ‘സു​ര​ക്ഷി​ത ബോ​ധ​ത്തി​ന്റെ ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ട്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഭാ​ഷാ​സ​മ​ര അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സ്ഥ​ല​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Youth Leaguebahrain
News Summary - Muslim Youth League- bahrain
Next Story