ഓർക്കാട്ടേരി മുസ്ലിം വെൽഫെയർ ഇഫ്താർ സംഗമം
text_fieldsഓർക്കാട്ടേരി ഹിദായത്തുൽ ഇസ്ലാം മദ്റസയുടെ പുനരുദ്ധാരണ പ്രവൃത്തിയിലേക്കുള്ള ആദ്യ ഗഡു കൈമാറുന്നു
മനാമ: ബഹ്റൈൻ ഓർക്കാട്ടേരി മുസ്ലിം വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം മുക്കാട്ട് ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്നു.
മുസ്തഫ ഹുദവിയുടെ പ്രാർഥനയോടെ തുടങ്ങിയ സംഗമം ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്ഘടനം ചെയ്തു. ബാങ്കോക് റസ്റ്റാറന്റിൽ മഹല്ലിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യംകൊണ്ട് സംഗമം ശ്രദ്ധേയമായി. ഓർക്കാട്ടേരി ഹിദായത്തുൽ ഇസ്ലാം മദ്റസയുടെ പുനരുദ്ധാരണ പ്രവൃത്തിയിൽ ബഹ്റൈൻ കമ്മിറ്റിയും ഭാഗഭാക്കാകാൻ തീരുമാനിച്ചു. മദ്റസയുടെ താഴത്തെ നിലയുടെ മുഴുവൻ ചെലവും ബഹ്റൈൻ കമ്മിറ്റി ഏറ്റെടുത്തു. ആദ്യ ഗഡു അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ബഹ്റൈൻ കമ്മിറ്റി സെക്രട്ടറി ശിഹാബ് കല്ലംപറമ്പത്ത് മദ്റസ കമ്മിറ്റി സെക്രട്ടറി പി.പി. കുഞ്ഞമ്മദ് ഹാജിക്ക് കൈമാറി.
അകവളപ്പിൽ അബ്ദുല്ല, കരീം കുളമുള്ളതിൽ, കല്ലേരി കുഞ്ഞമ്മദ്, റിയാസ് തരിപ്പയിൽ, ഉമ്മർ മണ്ടോടി, അബ്ദുല്ല എരഞ്ഞോളി, റഷീദ് പി.പി, സിദ്ദീഖ് നടുവിലെടുത്ത് എന്നിവർ പങ്കെടുത്തു. പി.പി. കുഞ്ഞമ്മദ് ഹാജി സ്വാഗതവും ശിഹാബ് കല്ലംപറമ്പത്ത് നന്ദിയും പറഞ്ഞു.

