മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ ബഹ്റൈനിലെത്തും
text_fieldsഅഹ്ലൻ റമദാൻ പോസ്റ്റർ പ്രകാശനം ഹബീബ് റഹ്മാന് നൽകി അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി നിർവഹിക്കുന്നു
മനാമ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫസർ ഖാദർ മൊയ്തീൻ ബഹ്റൈനിലെത്തുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മാർച്ച് 17ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് സുബൈർ ഹുദവിക്ക് പ്രഫ. ഖാദർ മൊയ്തീൻ സമ്മാനിക്കും.
ജില്ല കമ്മിറ്റി വർഷങ്ങളായി നടത്തിവരുന്ന അഹ്ലൻ റമദാൻ പ്രഭാഷണവും പരിപാടിയിൽ നടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഖുർതുബ ഫൗണ്ടേഷൻ മേധാവി കൂടിയായ സുബൈർ ഹുദവി അവാർഡിന് അർഹനായത്. പരിപാടിയിൽ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈർ പങ്കെടുക്കും.
സ്വാഗതസംഘം ഭാരവാഹികൾ: ഹബീബ് റഹ്മാൻ (മുഖ്യ രക്ഷാ.), അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, എസ്.വി. ജലീൽ, കെ.പി. മുസ്തഫ, എ.പി. ഫൈസൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ടിപ്ടോപ് ഉസ്മാൻ, കെ.യു. ലത്തീഫ്, ഒ.കെ. കാസിം, അസ്ലം വടകര, ഷാജഹാൻ പരപ്പൻ പൊയിൽ, ശരീഫ് വില്യാപ്പള്ളി, കെ.കെ.സി. മുനീർ, എം.എ. റഹ്മാൻ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റഫീക്ക് നാദാപുരം, കളത്തിൽ മുസ്തഫ, ടി.പി. നൗഷാദ്, സവാദ് കുരുട്ടി, അഷ്റഫ് സ്കൈ (രക്ഷാ.), ഫൈസൽ കോട്ടപ്പള്ളി (ചെയ.), നാസർ ഹാജി പുളിയാവ് (വർക്കിങ് ചെയ.), അഷ്റഫ് അഴിയൂർ (ജന. കൺ.), സുഹൈൽ മേലടി (ട്രഷ.), ഇസ്ഹാക്ക് വില്യാപ്പള്ളി (ചീഫ് കോഓഡി.), മുഹമ്മദ് ഷാഫി, മുനീർ ഒഞ്ചിയം (കോ ഓഡി.), ഫൈസൽ കണ്ടിത്താഴ, അഷ്റഫ് നരിക്കോടൻ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, റസാഖ് ആയഞ്ചേരി, പി.വി. മൻസൂർ, അഷ്റഫ് കാട്ടിൽപീടിക, അഷ്കർ വടകര, നസീം പേരാമ്പ്ര, അഷ്റഫ് നാദാപുരം, മൻസൂർ കൊടുവള്ളി, അബ്ദുസ്സലാം ബാലുശ്ശേരി (വൈസ് ചെയ.), ഷാഹിർ ബാലുശ്ശേരി, ആർ.ടി. ഫൈസൽ, നൗഷാദ് വാണിമേൽ, ഫൈസൽ കൊയിലാണ്ടി, സിനാൻ കൊടുവള്ളി, റസാഖ് കായണ്ണ, റഷീദ് വാല്യക്കോട്, അസീസ് പേരാമ്പ്ര, അബ്ദുൽ ഖാദർ പുതുപ്പണം, ലത്തീഫ് വരിക്കോളി (കൺ.). പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി ഹാളിൽ അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യരക്ഷാധികാരി ഹബീബ് റഹ്മാന് നൽകി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

