സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സംഗീതസമ്മാനം
text_fieldsമനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച തരംഗ് ബെഹ്റൈൻ അവതരിപ്പിക്കുന്ന കവർ സോങ് സുർബാനേ ഹമാരാ പുറത്തിറങ്ങുന്നു. ദേശസ്നേഹത്തിൻ്റെയും, സമത്വത്തിന്റെയും സന്ദേശം ഓതുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ടീം തരംഗിലെ കലാകാരന്മാരായ രാജാ പീതാംബരൻ, അശ്വിൻ രവീന്ദ്രൻ, സുനിൽ നാരായണൻ, അരുൺ കുമാർ, സുഷ്മിത സനിൽ, വിമിത സനീഷ്, സുമയ്യ സിയാദ്, ദീപ്തി ഡാനിയൽ എന്നിവർ ചേർന്നാണ്.
വി.വി ശശീന്ദ്രൻ റെക്കോർഡിങ് ഫ്യൂഷൻ എഫ് എക്സ് ആണ് ഗാനം റീ അറേഞ്ച് ചെയ്തത്. ലിജോ ജോൺസൺ ക്യാമറയും അഭിനവ് റിജോയ് അസോസിയേറ്റ് ഡയറക്ടറും, ജോർജ് കുട്ടി സെബാസ്റ്റ്യൻ എഡിറ്റിംഗ്, തോമസ് ഫിലിപ്പ്, ദീപ്തി ഡാനിയേൽ, ഗോപിക മോഹൻ, ദീപക് തണൽ എന്നിവർ കോഡിനേറ്റർമാരായും പ്രവർത്തിച്ചു. ആഗസ്റ്റ് 13, വൈകുന്നേരം 8 മണിക്ക് റിലീസ് ചെയ്യുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് പ്രശോഭ് മേനോൻ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

