Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുൻ പ്രവാസി കലാകാരനെ...

മുൻ പ്രവാസി കലാകാരനെ സഹായിക്കാൻ സംഗീത നിശ

text_fields
bookmark_border
മുൻ പ്രവാസി കലാകാരനെ സഹായിക്കാൻ സംഗീത നിശ
cancel
camera_alt??????
മനാമ: ബഹ്റൈൻ മുൻ പ്രവാസിയും കലാകാരനുമായിരുന്ന തബലിസ്​റ്റ്​ മണിയ​​െൻറ ചികിത്സ സഹയാർഥം ‘ബഹ്​റൈൻ മ്യുസീഷ്യൻസി’​​െൻറ നേതൃത്വത്തിൽ സംഗീത പരിപാടി നടത്തുന്നു.  ജനുവരി അഞ്ചിന്​ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകൻ വിൽസ്വരാജ് പ​െങ്കടുക്കും. 
ബഹ്‌റൈനിലെ 25 ഓളം കലാകാരന്മാർ ചേർന്നൊരുക്കുന്ന ലൈവ് ഓർക്കസ്ട്ര പിന്നണിയൊരുക്കും. മലയാളത്തിലെയും മറ്റു ഭാഷകളിലെയും ഹിറ്റ്​ ഗാനങ്ങൾ ഉൾക്കൊള്ളിച്ച പരിപാടിയിലേക്കുള്ള പ്രവേശനം പാസ് വഴി നിയന്ത്രിച്ചിട്ടുണ്ട്. മണിയൻ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്​ടപ്പെട്ട അവസ്​ഥയിലാണ്​. 
കലാപരിപാടികൾ മാത്രം  ആശ്രയിച്ചു കഴിഞ്ഞിരുന്ന  ഇദ്ദേഹം ചികിത്സക്കും മറ്റും കഷ്​ടപ്പെടുകയാണ്​. ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയിൽ എല്ലാ കലാകാരന്മാരും സൗജന്യമായാണ്​ ഓർക്കസ്ട്ര ഒരുക്കുന്നത്. ഇതുവഴി സമാഹരിക്കുന്ന തുക മണിയൻ ചികിത്സ സഹായ നിധിയിലേക്ക് നൽകുമെന്ന്​ സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmusic evening
News Summary - music evening-bahrain-gulf news
Next Story