'ഫ്യൂസിഫെറ' മ്യൂസിക് ബാൻഡിന് തുടക്കം
text_fields‘ഫ്യൂസിഫെറ’ മ്യൂസിക് ബാൻഡിന്റെ റിഹേഴ്സൽ ക്യാമ്പ് ചലച്ചിത്ര സംവിധായകൻ രാംഗോപാൽ മേനോൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിൽ കുട്ടികളുടെ സംഗീത ബാൻഡ് ഒരുങ്ങുന്നു. ഏതാനും സംഗീത പ്രേമികളുടെ സഹകരണത്തോടെ കുട്ടികൾ മാത്രം നയിക്കുന്ന മ്യൂസിക് ബാൻഡിന് ഫ്യൂസിഫെറ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാൻഡിന്റെ റിഹേഴ്സൽ ക്യാമ്പ് ചലച്ചിത്ര സംവിധായകൻ രാംഗോപാൽ മേനോൻ ഉദ്ഘാടനം ചെയ്തു.
ജുഫൈർ ഗോൾഡൻ അൽ നവരറാസ് ഹാളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ അഹ്മദ് അൽ ഖാദ് ഗ്രൂപ് പ്രോപ്പർട്ടി ഹെഡ് ഹരീഷ് നായർ ആശംസ നേർന്നു. നിസാർ കുന്നംകുളത്തിങ്കൽ, രാജീവ് വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു. കെ. സതീഷാണ് ബാൻഡ് കോഓഡിനേറ്റർ. കേരളത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ തെങ്ങിന്റെ സയന്റിഫിക് പേരും ബഹ്റൈനിലെ ഡേറ്റ്സിന്റെ പേരും കൂടി ചേർത്ത് സംഗീതത്തിന്റെ ഫ്യൂഷൻ കൂടി ചേരുന്നതായാണ് ഫ്യൂസിഫെറ എന്ന പേര് തിരഞ്ഞെടുത്തിരിക്കുന്നത്.

