മുരളീരവം 2024 വിഷു മഹോത്സവം ആഘോഷിച്ചു
text_fieldsബികാസ് പ്രസിഡന്റ് ഭഗവാൻ അസർ പോട്ട സാറാ അഹമ്മദ് ബുഹജിക്ക് സ്നേഹോപഹാരം കൈമാറുന്നു
മനാമ: ബഹ്റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പ്രവാസികൾ പങ്കെടുത്തു.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ സാറാ അഹമ്മദ് ബുഹജി ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. ദേവ്ജി ഗ്രൂപ് ജോയന്റ് മാനേജിങ് ഡയറക്ടർ ജയദീപ് ഭരത്ജി, ബികാസ് പ്രസിഡന്റ് ഭഗവാൻ അസർ പോട്ട, വിഷു മഹോത്സവം രക്ഷാധികാരി രാജേഷ് നമ്പ്യാർ, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് മാലിക് നിരവധി സാമൂഹിക സംഘടന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണത്തെക്കുറിച്ചും സാറാ അഹമ്മദ് ബുഹജി സംസാരിച്ചു. ബികാസ് പ്രസിഡന്റ് ഭഗവാൻ അസർ പോട്ട സാറാ അഹമ്മദ് ബുഹജിക്ക് സ്നേഹോപഹാരം കൈമാറി.
പൊതുസമ്മേളനത്തിനുശേഷം കുട്ടികൾ അവതരിപ്പിച്ച 25ൽപരം കലാപ്രകടനങ്ങൾ നടന്നു. കലാ സാംസ്കാരിക പ്രകടനങ്ങൾ വേദിയിൽ അവതരിപ്പിച്ച കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും കൂടാതെ സദസ്സിലുണ്ടായിരുന്ന കാണികൾക്കും സംഘടന ഭാരവാഹികൾ നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.