മുരളീധരൻ ആർ. കർത്തക്ക് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് തിരിച്ചുപോകുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥൻ മുരളീധരൻ ആർ. കർത്തക്കും പ്രസന്ന മുരളീധരനും നൽകിയ യാത്രയയപ്പിൽനിന്ന്
മനാമ: നാട്ടിലേക്ക് തിരിച്ചുപോകുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥൻ മുരളീധരൻ ആർ. കർത്തക്കും പ്രസന്ന മുരളീധരനും മാത അമൃതാനന്ദമയി സേവാസമിതി യാത്രയയപ്പ് നൽകി.26 വർഷത്തെ സേവനത്തിനു ശേഷമാണ് മുരളീധരൻ ജന്മനാട്ടിലേക്ക് മടങ്ങുന്നത്. മാസ് ബഹ്‌റൈൻ കോഒാഡിനേറ്റർ സുധീർ തിരുനിലത്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സ്റ്റിയറിങ് കമ്മിറ്റി അംഗം കൃഷ്ണകുമാർ മെമേൻറാ നൽകി. പ്രസന്ന മുരളീധരനെ ലേഖ കൃഷ്ണകുമാർ പൊന്നാട നൽകി ആദരിച്ചു. 15 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ജന്മനാട്ടിലേക്ക് പോവുന്ന വിനോദിനും മെമേൻറാ നൽകി ആദരിച്ചു. ഡോ. മനോജ്, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ് കുമാർ, ഡോ. ബീന മനോജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

