തെരുവുകച്ചവടക്കാരെ നിരോധിക്കുന്നതിനെതിരെ നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍
text_fieldsമനാമ: തെരുവുകച്ചവടക്കാരെ നിരോധിക്കാനുള്ള പദ്ധതിക്കെതിരെ നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍. നിരോധനത്തിന് പകരം ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നിയമങ്ങളാണ് വേണ്ടതെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
തെരുവുകച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന്‍െറ നിലപാട്.
സാധാരണ വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുകയും ജനം ഗതാഗതക്കുരുക്കിനെ കുറിച്ച് പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രാലയം ഈ നിലപാട് സ്വീകരിച്ചത്. തെരുവുകച്ചവടക്കാര്‍ മോശം ഉല്‍പന്നം വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
തെരുവുകച്ചവടക്കാര്‍ ആരെയും ഉപദ്രവിക്കുന്നില്ളെന്ന നിലപാടാണ് കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരെ നിയമപരിധിയില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനം നിയന്ത്രിക്കുക വഴി ഇവരുടെ ഉല്‍പന്നങ്ങളുടെ നിലവാരവും ഉറപ്പാക്കാനാകുമെന്ന് അവര്‍ കരുതുന്നു. ഷോപ്പുകളില്ളെങ്കിലും വീട്ടിലുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വീട്ടില്‍വെച്ച് വില്‍ക്കാനുള്ള അനുമതി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നല്‍കുന്നുണ്ടെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഹമൂദ് പറഞ്ഞു. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയമാകട്ടെ ഇപ്പോള്‍ വിര്‍ച്വല്‍ കൊമേഴ്യല്‍ രജിസ്ട്രേഷന്‍ വഴി ഓണ്‍ലൈന്‍ ഷോപ്പിങും അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം എന്തിനാണ് തെരുവുകച്ചവടക്കാരെ നിരോധിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ലോകത്തെല്ലായിടത്തും തെരുവുകച്ചവടം സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ ആഡംബര വസ്തുക്കള്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നു. ചിലര്‍ ഇടത്തരം വസ്തുക്കളാണ് വാങ്ങുന്നത്. തെരുവില്‍ വില്‍ക്കുന്ന തീരെ വിലകുറഞ്ഞ വസ്തുക്കള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുമുണ്ടാകും. തെരുവുകച്ചവടക്കാരോട് നിര്‍ബന്ധമായും ഷോപ്പിലേക്ക് മാറണമെന്ന് പറയുന്നതില്‍ കാര്യമില്ല. തണുപ്പും ചൂടും പരിഗണിക്കാതെ തെരുവില്‍ ചെറിയ ലാഭത്തിന് കച്ചവടം ചെയ്യാന്‍ ആര്‍ക്കാണ് താല്‍പര്യമുണ്ടാവുക. മോശം സാമ്പത്തിക സ്ഥിതിയാണ് അവരെ തെരുവില്‍ എത്തിക്കുന്നത്. അവരുടെ ജീവിതോപാധി തച്ചുടക്കുന്നത് ഹൃദയശൂന്യമായ നടപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന് ഉപയോഗിക്കാതെ കിടക്കുന്ന ഏതെങ്കിലും പ്ളോട്ട് ഇവര്‍ക്കായി വാടകക്ക് നല്‍കാം. പ്രതിദിനം 500 ഫില്‍സോ ഒരു ദിനാറോ ഇവരില്‍ നിന്ന് ഈടാക്കാം. ഇതുവഴി അവരെ നിയമത്തിനുകീഴില്‍ കൊണ്ടുവരികയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കഴിഞ്ഞ മാസം തെരുവുകച്ചവടക്കാരെ സതേണ്‍ ഗവര്‍ണറേറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ മന്ത്രാലയത്തിന് അനുമതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
