Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
roadside vendors
cancel
camera_alt

representational image 

മ​നാ​മ: വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി രം​ഗ​ത്ത്. റി​ഫ​യി​ലെ ഹാ​ജി​യാ​ത്​ 939 ​േബ്ലാ​ക്കി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മു​നി​സി​പ്പ​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്​​റ്റാ​ളു​ക​ളും മ​റ്റു​മാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്.

എ​ൽ.​എം.​ആ​ർ.​എ ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ, വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. എ​ട്ട് സ്റ്റാ​ളു​ക​ളും സെ​ല്ലി​ങ്​ പോ​യ​ന്‍റു​ക​ളും ക​ണ്ടു​കെ​ട്ടു​ക​യും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത വ​സ്​​തു​ക്ക​ൾ ക​ച്ച​വ​ടം ചെ​യ്​​ത​തി​ന്​ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, പാ​നീ​യ​ങ്ങ​ൾ, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. പൊ​തു​വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന നാ​ലു വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. നി​യ​മം​ലം​ഘി​ച്ച്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന്​ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityroadsidevendors
News Summary - Municipality to take action against roadside vendors
Next Story