മുനിസിപ്പാലിറ്റി സേവനങ്ങൾ പൂർണമായി ഓൺലൈനിലേക്ക്
text_fieldsമനാമ: ഈ വർഷം അവസാനത്തോടെ മുനിസിപ്പൽ സേവനങ്ങളിൽ 75 ശതമാനവും ഓൺലൈനാകുമെന്ന് മുനിസിപ്പാലിറ്റികാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. മുനിസിപ്പാലിറ്റികാര്യ, കൃഷിമന്ത്രാലയത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഓൺലൈനിൽ നൽകാൻ പര്യാപ്തമാണ്. ഡിജിറ്റൽവത്കരണ രംഗത്ത് മന്ത്രാലയം നടത്തിയ മുന്നേറ്റത്തിന്റെ അടയാളമാണ് പുതിയ വെബ്സൈറ്റ്. ഉപപ്രധാനമന്ത്രിയും അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്.
അടുത്തവർഷം ആദ്യ പാദത്തിൽതന്നെ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ് പുറത്തിറക്കും. മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ വീട്ടിലിരുന്നുതന്നെ എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ പുതിയ സംവിധാനം ജനങ്ങളെ സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.