Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുനിസിപ്പല്‍ നിയമലംഘനം: ജി.സി.സി തല ഫോറം ബഹ്‌റൈനില്‍

text_fields
bookmark_border

മനാമ: മുനിസിപ്പല്‍ നിയമലംഘനത്തെക്കുറിച്ച് നടക്കുന്ന ജി.സി.സി തല ഫോറത്തിന് ഇന്ന് ബഹ്‌റൈനില്‍ തുടക്കമാവും. പൊതുമരാമത്ത്, മുനിസിപ്പല്‍,നഗരാസൂത്രണകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ഫത്ഹി​​​െൻറ രക്ഷാധികാരത്തില്‍ നടക്കുന്ന ഫോറത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 

വിവിധ വിഷയങ്ങളില്‍ അവഗാഹം നേടിയവര്‍ നയിക്കുന്ന ശില്‍പശാലയില്‍ മുനിസിപ്പല്‍ സേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള പദ്ധതികളും വിശദീകരിക്കപ്പെടും. യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ പേപ്പറുകളും ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം പേപ്പറുകളും സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിൽ നിന്ന്​ മൂന്ന് പേപ്പറുകളും അവതരിപ്പിക്കും. 

നഗരങ്ങളുടെയും പട്ടണങ്ങളുടെയും വളര്‍ച്ചയില്‍ നേരിടുന്ന വെല്ലുവിളികളും മുനിസിപ്പല്‍ സംവിധാനങ്ങളുടെ ശരിയായ നിര്‍വഹണ രീതിയും ഫോറത്തില്‍ ചര്‍ച്ച ചെയ്യും. 
അടിസ്ഥാന സൗകര്യ വികസനവും സേവനവും ശക്തിപ്പെടുത്തുന്നതിനുള്ള രീതികളും സമ്മേളനത്തിൽ പരിചയപ്പെടുത്തുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - municipal
Next Story