Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ മുനിസിപ്പൽ കൗൺസിലർമാർ

text_fields
bookmark_border
അശാസ്ത്രീയമായ ഭക്ഷണവിതരണം മലനീകരണം കൂട്ടുമെന്ന് വിലയിരുത്തൽ
തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ മുനിസിപ്പൽ കൗൺസിലർമാർ
cancel

മനാമ: തെരുവുനായ്‌ക്കൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിനെതിരെ മുനിസിപ്പൽ കൗൺസിലർമാർ രംഗത്ത്. അശാസ്ത്രീയമായ ഭക്ഷണവിതരണം ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളും പ്രദേശത്ത് മാലിന്യം വർധിക്കാനും കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൗൺസിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സയ്യിദ് ഷുബ്ബാർ അൽ വദായി വ്യക്തമാക്കി.

എന്നാൽ, തെരുവുമൃഗങ്ങളോടുള്ള കാരുണ്യം തടയാനാണ് മുനിസിപ്പൽ കൗൺസിൽ ശ്രമിക്കുന്നതെന്ന ആരോപണങ്ങളെയും അദ്ദേഹം ശക്തമായി നിഷേധിച്ചു. തങ്ങളുടെ വീടുകളിലോ പരിസരത്തോ വെച്ച് തെരുവ് മൃഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ ഭക്ഷണം നൽകുന്നതിനെ ആരും തടയുന്നില്ലെന്ന് ഡോ. അൽ വദായി പറഞ്ഞു.

താനും വീട്ടുമുറ്റത്ത് തെരുവു പൂച്ചകൾക്ക് ആഹാരവും വെള്ളവും നൽകാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വിവിധയിടങ്ങളിൽ ചെന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ അലക്ഷ്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാവുകയാണ്. അതുകാരണം, മൃഗങ്ങളോടുള്ള കരുണക്കപ്പുറം, അവശിഷ്ടങ്ങളും ഭക്ഷണ മാലിന്യങ്ങളും താമസസ്ഥലങ്ങൾ വർധിക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Municipal councilors oppose feeding stray animals
Next Story