Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് തപാല്‍ ഓഫീസ്...

മുഹറഖ് തപാല്‍ ഓഫീസ് സന്ദര്‍ശനം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി

text_fields
bookmark_border
മുഹറഖ് തപാല്‍ ഓഫീസ് സന്ദര്‍ശനം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി
cancel

മനാമ: ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി ബാലസംഘം’ ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹറഖ് പോസ് റ്റ് ഓഫീസ് സമുച്ചയ സന്ദര്‍ശനം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. ടെലികോം-ഗതാഗത മന്ത്രാലയത്തി​​​െൻറ അനുമതിയോടെയായിരുന്നു ‘മലര്‍വാടി’ സന്ദര്‍ശന പരിപാടി ഒരുക്കിയത്. ഗള്‍ഫ് പ്രവാസത്തി​​​െൻറ തുടക്കത്തില്‍ തങ്ങളുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് കത്തുകളും, തപാല്‍ സംവിധാനങ്ങളും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു . കുട്ടികള്‍ക്ക് ഇന്ന് അന്യമായിപ്പോകുന്ന തപാല്‍ സംവിധാനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു. ബഹ്റൈനിലെ മുഴുവന്‍ പോസ്റ്റ്​ ഓഫീസുകളിലേക്കും അയക്കുന്ന ഉരുപ്പടികള്‍ തരം തിരിക്കുന്ന കേന്ദ്രം കൂടിയാണ് മുഹറഖ്.

സ്​കാന്‍ ഏരിയ, സ്ട്രോംഗ് റൂം, സോര്‍ട്ടിംഗ് സെക്ഷന്‍, പാര്‍സല്‍ സെക്ഷന്‍, ലെറ്റര്‍ സെക്ഷന്‍, പാക്കിങ്് ഏരിയ, ഉടമസ്ഥര്‍ സ്വീകരിക്കാത്ത കത്തുകള്‍ തിരിച്ചയക്കുന്ന ഏരിയ എന്നിങ്ങനെ വിവിധ ഭാഗങ്ങള്‍ തപാല്‍ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ കത്തുകളില്‍ വിലാസം എഴുതുന്ന രീതി, സ് റ്റാമ്പ് ഒട്ടിക്കുന്നതും പോസ്​റ്റ്​ ബോക്സില്‍ നിേക്ഷപിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കുട്ടികളെ പരിശീലിപ്പിച്ചു. മലര്‍വാടി കുരുന്നുകള്‍ നാട്ടിലെ ബന്ധുമിത്രാദികള്‍ക്ക് എഴുതിക്കൊണ്ടു വന്ന കത്തുകള്‍ സ്​റ്റാമ്പ് ഒട്ടിച്ച് പോസ് റ്റ് ചെയ്​തു. മുഹറഖ് പോസ്റ്റ് ഓഫീസ് മാനേജര്‍ ഇബ്രാഹിം കുട്ടികള്‍ക്ക് സന്ദര്‍ശനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി. വി. അബ്​ദുല്‍ ജലീല്‍, എ.എം ഷാനവാസ്, വി. എം ഷക്കീബ്, എം. എം മുനീര്‍, വി പി നൗഷാദ്, സുമയ്യ, ഹേബ, സമീറ, നുഫീല, ഷഫ് ന, റുബീന, എന്നിവര്‍ നേതൃത്വം നല്‍കി. പോസ് റ്റ് ഓഫീസ് സന്ദര്‍നത്തിന് സൗകര്യമൊരുക്കിയതിന് ഉദ്യോഗസ്ഥര്‍ക്കും, ‘മലര്‍വാടി’ കുരുന്നുകള്‍ക്കും സംഘാടകര്‍ക്കും റുസ്ബി ബഷീര്‍ നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhraq thapalBahrain News
News Summary - muhraq thapal-bahrain-bahrain news
Next Story