Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഹ്‌​ല​ൻ പൊ​ന്നോ​ണം...

അ​ഹ്‌​ല​ൻ പൊ​ന്നോ​ണം ആ​ഘോ​ഷി​ച്ച് മു​ഹറഖ് മ​ല​യാ​ളി സ​മാ​ജം

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം

മ​നാ​മ: അ​ഹ്‍ല​ൻ പൊ​ന്നോ​ണം സീ​സ​ൺ-4 എ​ന്ന പേ​രി​ൽ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ഓ​ണം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മു​ഹ​റ​ഖ് സ​യ്യാ​നി ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യ​ട​ക്കം ജ​ന പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ ഓ​ണ​ക്കാ​ല ക​ളി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്ത വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

എം.​എം.​എ​സ് സ​ർ​ഗ​വേ​ദി, എം.​എം.​എ​സ് വ​നി​ത​വേ​ദി, എം.​എം.​എ​സ് മ​ഞ്ചാ​ടി ബാ​ല​വേ​ദി തു​ട​ങ്ങി മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ളും ബ​ഹ്‌​റൈ​ൻ ബി.​എം.​സി ഡാ​ൻ​സ് ടീം, ​മി​ന്ന​ൽ ബീ​റ്റ്സ് തു​ട​ങ്ങി നി​ര​വ​ധി ടീ​മു​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖ​മാ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ദ​ലാ​ൽ ഈ​സ അ​ൽ മു​ഖാ​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ, ഷ​മാ​ൽ കോ​ൺ​ട്രാ​ക്ടി​ങ് എം.​ഡി മു​ഹ​മ്മ​ദ്‌ സ​ഹീ​ർ, ട്ര​ഷ​റ​ർ ബാ​ബു എം.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​ന് പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു, ഷ​മാ​ൽ കോ​ൺ​ട്രാ​ക്ടി​ങ് എം.​ഡി മു​ഹ​മ്മ​ദ്‌ സ​ഹീ​റി​നും ലു​ലു മു​ഹ​റ​ഖ് ബ്രാ​ഞ്ച് മാ​നേ​ജ​ർ ഇ​സ്മാ​യി​ലി​നും ഹ​ഫ്സ യൂ​നി​ഫോം സി​റ്റി ഉ​ട​മ നൗ​ഷാ​ദി​നു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി, പ്ര​വാ​സ ക​ഥാ​കാ​ര​നു​ള്ള ആ​ദ​ര​വ് അ​ക്ബ​ർ താ​മ​ര​ക്കു​ളം ഏ​റ്റു​വാ​ങ്ങി.

അ​ഹ്‍ല​ൻ പൊ​ന്നോ​ണ ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ന​സ് റ​ഹിം സ്വാ​ഗ​തം ആ​ശം​സി​ച്ചു. സെ​ക്ര​ട്ട​റി ര​ജീ​ഷ് പി.​സി ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി സാ​മൂ​ഹി​ക ക​ലാ​സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ജ​വാ​ദ് പാ​ഷ, സു​ധീ​ർ തി​രു​നി​ല​ത്ത്, നി​സാ​ർ കൊ​ല്ലം, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, മ​നോ​ജ്‌ വ​ട​ക​ര, ഷെ​മി​ലി പി. ​ജോ​ൺ, ഫാ​സി​ൽ വ​ട്ടോ​ളി, അ​ല​ൻ ഐ​സ​ക്, പ്ര​കാ​ശ് വ​ട​ക​ര, ജ​യ മേ​നോ​ൻ, സെ​യ്ദ് ഹ​നീ​ഫ്, മോ​നി ഓ​ടി​ക​ണ്ട​ത്തി​ൽ, ബി​ജു ജോ​ർ​ജ്, തോ​മ​സ് ഫി​ലി​പ്പ്, അ​ൻ​വ​ർ ശൂ​ര​നാ​ട്, അ​ബ്ദു​ൽ മ​ജീ​ദ് ത​ണ​ൽ, ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ഹ​സ​ൻ വി. ​മു​ഹ​മ്മ​ദ്‌, സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ഹ്‌​ല​ൻ പൊ​ന്നോ​ണ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഫി​റോ​സ് വെ​ളി​യ​ങ്കോ​ട്, സു​നി​ൽ കു​മാ​ർ, ത​ങ്ക​ച്ച​ൻ, മ​ൻ​ഷീ​ർ, അ​ബ്ദു​റ​ഹ്മാ​ൻ, മു​ജീ​ബ് വെ​ളി​യ​ങ്കോ​ട്, ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ, പ്ര​മോ​ദ് വ​ട​ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaliOnamSamajam2023CelebratedMuhraq
News Summary - Muhraq Malayali Samajam Celebrated Onam
Next Story