കിങ്സ് കപ്പിൽ മുഹറഖ് ജേതാക്കൾ
text_fieldsകിങ്സ് കപ്പ് ജേതാക്കളായ മുഹറഖ് ടീം
മനാമ: കിങ്സ് ഫുട്ബാൾ കപ്പ് ടൂർണമെൻറിൽ മുഹറഖിന് കിരീടം. ഫൈനലിൽ ഇൻജുറി ടൈമിൽ നേടിയ ഏക ഗോളിനാണ് ഹിദ്ദിനെ തോൽപിച്ച് മുഹറഖ് ചാമ്പ്യന്മാരായത്.അധികസമയത്തിെൻറ രണ്ടാം മിനിറ്റിലാണ് മുഹറഖ് താരം എവർട്ടൺ വിജയഗോൾ നേടിയത്. 2016ലാണ് മുഹറഖ് ഇതിനുമുമ്പ് കിരീടം നേടിയത്.
സെമിഫൈനലിൽ മനാമയെ തോൽപിച്ചാണ് മുഹറഖ് ഫൈനലിലെത്തിയത്. റിഫയെ മറികടന്നാണ് ഹിദ്ദ് ഫൈനലിൽ ഇടംനേടിയത്.ഇസാ ടൗണിലെ ഖലീഫ സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന് സാക്ഷ്യംവഹിക്കാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഒന്നാം ഉപാധ്യക്ഷനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെ ഹമദ് രാജാവ് നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

