Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് സൂ​ഖ് മോഡി...

മു​ഹ​റ​ഖ് സൂ​ഖ് മോഡി കൂട്ടാൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

text_fields
bookmark_border
മു​ഹ​റ​ഖ് സൂ​ഖ് മോഡി കൂട്ടാൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​ത്തി​ന്റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ മു​ഹ​റ​ഖ് സൂ​ഖി​നെ ന​വീ​ക​രി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക ശി​പാ​ർ​ശ​ക​ൾ വ​രും തി​ങ്ക​ളാ​ഴ്ച മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും.

കേ​വ​ലം ഒ​രു വ്യാ​പാ​ര കേ​ന്ദ്രം എ​ന്ന​തി​ലു​പ​രി, ത​ല​മു​റ​ക​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന സാം​സ്കാ​രി​ക ഇ​ടം എ​ന്ന നി​ല​യി​ലാ​ണ് സൂ​ഖി​ന്റെ വി​ക​സ​ന​ത്തി​ന് കൗ​ൺ​സി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. സൂ​ഖി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ്യാ​പാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ടാ​ണ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക. ഇ​ടു​ങ്ങി​യ പാ​ത​ക​ളു​ടെ ന​വീ​ക​ര​ണം, മി​ക​ച്ച ഡ്രൈ​നേ​ജ് സം​വി​ധാ​നം, തെ​രു​വ് വി​ള​ക്കു​ക​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഒ​രു ഭാ​ഗം. പാ​ര​മ്പ​ര്യ​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന സ്വ​ദേ​ശി വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ റ​ഗു​ലേ​റ്റ​റി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും മു​ൻ​ഗ​ണ​ന ന​ൽ​കും.

സ​ന്ദ​ർ​ശ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്ന​തും പ്ര​ധാ​ന അ​ജ​ണ്ട​യാ​ണ്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ഴും സൂ​ഖി​ന്റെ ത​ന​താ​യ വാ​സ്തു​വി​ദ്യ​യും പൈ​തൃ​ക​വും ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ സം​ര​ക്ഷി​ക്കും. നേ​ര​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സൂ​ഖി​ലെ ചി​ല ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​റും 'കോ​സ്മെ​റ്റി​ക്' മാ​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് പു​തി​യ ശി​പാ​ർ​ശ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഈ ​ശി​പാ​ർ​ശ​ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ, മു​ഹ​റ​ഖ് സൂ​ഖി​ന്റെ മു​ഖം മി​നു​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMunicipal CouncilRenovatingMuharraq Souq
News Summary - Muharraq Souq renovation to be added to Municipal Council
Next Story