മുഹറഖ് നൈറ്റ്സ്; സംഘാടകർക്ക് നന്ദി രേഖപ്പെടുത്തി ഹമദ് രാജാവ്
text_fieldsഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: മുഹറഖിന്റെ പാരമ്പര്യത്തെയും പൗരാണികതയെയും അടയാളപ്പെടുത്തുകയും രാജ്യത്തിന്റെ സാംസ്കാരിക തനിമ അടയാളപ്പെടുത്തുകയും ചെയ്ത ഒന്നായിരുന്നു ഒരു മാസമായി തുടർന്നുവന്ന ‘മുഹറഖ് നൈറ്റ്സ്’ എന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി. ഇത്തരമൊരു ആഘോഷ പരിപാടി നിറഞ്ഞ ജന പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് നേട്ടമാണെന്നും ഇതിന്റെ സംഘാടനത്തിന് വേണ്ടി പരിശ്രമിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തോടും അതിന്റെ സാംസ്കാരിക തനിമയോടുമുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ജനങ്ങൾ ഇതിനെ മനസ്സിലാക്കിയത്. മുഹറഖ് നൈറ്റ്സ് വിജയിപ്പിക്കുന്നതിൽ പങ്കാളികളായ മുഹറഖ് നിവാസികൾക്കും വ്യാപാരികൾക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വരുംവർഷങ്ങളിലും മികവുറ്റ രീതിയിൽ സമാന പരിപാടികൾ നടത്താൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സമാന മാതൃകയിൽ ഇതര ഗവർണറേറ്റുകളിലും പരിപാടികൾ ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ആവശ്യമായ മീഡിയ കവറേജ് നൽകി ഇതിനെ വലിയ അളവിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പങ്കുവഹിച്ച മാധ്യമകാര്യ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

