മുഹറഖ് മലയാളി സമാജം മെംബർഷിപ് കാമ്പയിന് തുടക്കമായി
text_fieldsമെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം മാറാസീൽ ട്രേഡിങ് മാനേജിങ് ഡയറക്ടർ അബ്ദുൽ
ഖാദറിന് അംഗത്വം നൽകി നിർവഹിക്കുന്നു
മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ അംഗത്വ പ്രചാരണ കാമ്പയിനു തുടക്കമായി. 2018 മുതൽ മുഹറഖ് കേന്ദ്രമാക്കി ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന മലയാളികളുടെ കലാ സാംസ്കാരിക സംഘടനയാണ് മുഹറഖ് മലയാളി സമാജം. കഴിഞ്ഞ ഏഴ് വർഷകാലയളവിൽ നിരവധി കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തിയിട്ടുണ്ട്.
മേയ് അഞ്ച് മുതൽ ജൂൺ അഞ്ച് വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ അംഗത്വ പ്രചാരണ ഉദ്ഘാടനം മുഹറഖ് മാറാസീൽ ട്രേഡിങ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഖാദറിന് അംഗത്വം നൽകി പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. ട്രഷറർ ശിവശങ്കർ, സ്പോർട്സ് വിങ് കൺവീനർ മൊയ്തീ ടി.എം.സി എന്നിവർ സന്നിഹിതരായിരുന്നു. അംഗത്വമെടുക്കാൻ താൽപര്യമുള്ള മുഹറഖ് ഗവർണറേറ്റ് പരിധിയിലുള്ള ആളുകൾ ഈ നമ്പറുകളിൽ 35397102, 34135124 ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

