മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യദിനാഘോഷം
text_fieldsമനാമ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15ന് വൈകീട്ട് ആറിന് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ മുഹറഖ് മലയാളി സമാജം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സമാജം വനിതാവേദിയുടെയും മഞ്ചാടി ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
പുതുതലമുറക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും രാജ്യസ്നേഹവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.
പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരം, ഫാൻസി ഡ്രസ് മത്സരം, ക്വിസ് മത്സരം, ദേശഭക്തി നൃത്തങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ നടക്കും.
പരിപാടിയുടെ കോഓഡിനേറ്റർമാർ ബാഹിറ അനസ്, മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ എന്നിവരാണ്.
മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ബന്ധപ്പെടേണ്ട നമ്പറുകൾ: 35397102, 34135170, 36938090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

