മുഹറഖ് മലയാളി സമാജം ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
text_fieldsമുഹറഖ് മലയാളി സമാജം ഓർത്തോ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: മുഹറഖ് മലയാളി സമാജം കിംസ് മെഡിക്കൽ സെന്റർ മുഹറഖിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
രണ്ടാഴ്ച നീളുന്ന രീതിയിലായിരുന്നു ക്യാമ്പ്. നിരവധിപേർ സൗജന്യ ഡോക്ടർ സേവനം പ്രയോജനപ്പെടുത്തി. കിംസ് ഹെൽത്തിൽ പുതുതായി ചാർജെടുത്ത ഓർത്തോപീഡിയ ഡോ. ഗോകുൽ വിനോദ് ആയിരുന്നു ക്യാമ്പിൽ പരിശോധന നടത്തിയത്.
മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഡോക്ടറെ സമാപന ദിവസം മെമന്റോ നൽകി ആദരിക്കുകയും ഡോക്ടറും കിംസ് മാനേജമെന്റും നൽകിയ സേവനത്തിന് നന്ദി പറയുകയും ചെയ്തു.
പ്രസിഡന്റ് അനസ് റഹീം, ട്രഷറർ ശിവശങ്കർ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ജോ. സെക്രട്ടറി മുബീന, ജോ. ട്രഷറർ ഗോകുൽ കൃഷ്ണൻ, സ്പോർട്സ് വിങ് കൺവീനർ മൊയ്തു ടി.എം.സി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

