Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്...

മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം വ​നി​താ​വേ​ദി പാ​ച​ക​മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border
മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം വ​നി​താ​വേ​ദി പാ​ച​ക​മ​ത്സ​രം ന​ട​ത്തി
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം വ​നി​താ വേ​ദി പാ​ച​ക​മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സൂ​പ്പ​ർ ഷെ​ഫ് പാ​ച​ക​മ​ത്സ​രം മു​ഹ​റ​ഖ് ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ ന​ട​ന്നു. യു.​കെ. ബാ​ല​ൻ, സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. മ​ത്സ​ര​ത്തി​ൽ ജ​മീ​ല ഷം​സു​ദീ​ൻ ഒ​ന്നാം സ്ഥാ​ന​വും ഷാ​ലി​മ മു​ഹ​മ്മ​ദ്‌ സ​ലിം ര​ണ്ടാം സ്ഥാ​ന​വും ഫാ​ത്വി​മ നാ​സ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ലീ​ന റാ​ഫി, ആ​ദി​യ ന​ബീ​ൽ, ബ​ദ്രി​യ, ബു​ഷ്‌​റ റ​സാ​ഖ്, സ​ഫ്നാ​സ് റു​ഫൈ​ദ് എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ ദി​വ്യ പ്ര​മോ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബ​ഹ്‌​റൈ​നി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഫാ​ത്വി​മ അ​ബ്ദു​ള്ള അ​ബ്ദു​റ​ഹ​മാ​ൻ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഷെ​മി​ലി പി. ​ജോ​ൺ, എം.​എം.​എ​സ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കെ, ​യു.​കെ ബാ​ല​ൻ, സു​രേ​ഷ് നാ​യ​ർ, ബാ​ബു എം.​കെ, ഷം​ഷാ​ദ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഫാ​ത്വി​മ അ​ബ്ദു​ള്ള അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഷെ​മി​ലി പി. ​ജോ​ൺ, ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ബാ​ഹി​റ അ​ന​സ്, ലു​ലു എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് പ്ര​തി​നി​ധി അ​ജ്നാ​സ്, കെ. ​ല​ത്തീ​ഫ്, പ്ര​മോ​ദ് വ​ട​ക​ര, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​ൻ, ഷൈ​നി മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം​ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വ​നി​താ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ർ​ഗ​വേ​ദി ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് വി​ങ് സെ​ക്ര​ട്ട​റി മു​ജീ​ബ് വെ​ളി​യ​ങ്കോ​ട് നേ​തൃ​ത്വം ന​ൽ​കി. മു​ൻ സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ അ​വ​താ​ര​ക​ൻ ആ​യി​രു​ന്നു. എം.​എം.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ഹി​റ അ​ന​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cooking CompetitionMuharraq Malayali Samajam
News Summary - Muharraq Malayali Samajam Vanitavedi Cooking Competition
Next Story