മുഹറഖ് മലയാളി സമാജം വടംവലി: പ്രതിഭ റിഫ മേഖല ജേതാക്കൾ
text_fieldsപ്രതിഭ റിഫ മേഖല ടീം
മനാമ: മുഹറഖ് മലയാളി സമാജം നടത്തിയ വടംവലി മത്സരത്തിൽ പ്രതിഭ റിഫ മേഖല കമ്മിറ്റി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ വി ആർ വൺ ടീമിനെ തോൽപിച്ചാണ് പ്രതിഭ ജേതാക്കളായത്. അൽ റബീഹ് ടീം മൂന്നാം സ്ഥാനം നേടി, ഹാല ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരം എം.എം.എസ് പ്രസിഡന്റ് ശിഹാബ് കറുക പുത്തൂർ ഉദ്ഘാടനം ചെയ്തു.
വിജയികളായ പ്രതിഭ ടീമിനുള്ള ട്രോഫി ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീം അംഗം തലാൽ ഷെരൂക്കി വിതരണം ചെയ്തു. സെക്രട്ടറി രജീഷ് പി.സി, ട്രഷറർ ബാബു എം.കെ, അനസ് റഹിം, അൻവർ നിലമ്പൂർ, ആനന്ദ് വേണുഗോപാൽ, അബ്ദുൽ റഹുമാൻ, പ്രമോദ് കുമാർ, ലത്തീഫ് കെ, മുജീബ് വെളിയങ്കോട്, തങ്കച്ചൻ, ബാഹിറ അനസ്, ദിവ്യ പ്രമോദ്, ഷംഷാദ് അബ്ദുൽ റഹുമാൻ, ബിജിൻ ബാലൻ, മുഹമ്മദ് ഷാഫി, സുനിൽ കുമാർ, ശങ്കർ, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

