Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ് മ​ല​യാ​ളി...

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മെം​ബേ​ഴ്സ് നൈ​റ്റ് ന​ട​ത്തി

text_fields
bookmark_border
members night conducted by Muharraq malayali samajam
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച മെം​ബേ​ഴ്സ് നൈ​റ്റി​ൽ നി​ന്ന്

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം നേ​തൃ​ത്വ​ത്തി​ൽ മെം​ബേ​ഴ്സ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ ഹാ​പ്പി ഗാ​ർ​ഡ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. എം.​എം.​എ​സ് സ​ർ​ഗ​വേ​ദി ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം ക​ർ​മ​ജ്യോ​തി അ​വാ​ർ​ഡ് നേ​ടി​യ മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മെം​ബ​ർ മ​നോ​ജ് വ​ട​ക​ര​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​റു​ക​പ്പ​ത്തൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് പി.​സി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് അ​ന​സ് റ​ഹീം, മു​ൻ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ, അ​ബ്ദു​ൽ റ​ഹ്മാ​ൻ കാ​സ​ർ​കോ​ട്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ മ​ൻ​ഷീ​ർ, ല​ത്തീ​ഫ് കെ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ഹി​റ അ​ന​സ്, സു​നി​ൽ​കു​മാ​ർ വി​ല്യാ​പ്പ​ള്ളി, മു​ജീ​ബ് വെ​ളി​യ​ങ്കോ​ട്, പ്ര​മോ​ദ് വ​ട​ക​ര, ബി​ജി​ൻ ബാ​ല​ൻ, ത​ങ്ക​ച്ച​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി, ശി​വ​ശ​ങ്ക​ർ, ഷം​ഷാ​ദ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ബാ​ബു എം.​കെ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMuharraq Malayali SamajamMembers night
News Summary - Muharraq Malayali Samajam organized members night
Next Story