മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ്
text_fieldsമുഹറഖ് മലയാളി സമാജം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷികാഘോഷ ഭാഗമായി മൂന്നാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചുമായി സഹകരിച്ചു നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഹൃദയാഘാത മരണം വർധിക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഏരിയകളിലും ആരോഗ്യ കാമ്പയിൻ നടത്താൻ മുഹറഖ് മലയാളി സമാജം മുന്നോട്ടുവന്നത്. മുഖ്യാതിഥി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ട്രഷറർ ബാബു എം.കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, മെഡിക്കൽ ക്യാമ്പ് കൺവീനർ സുനിൽ കുമാർ, ഹിലാൽ ആശുപത്രി പ്രതിനിധി ജിജോ എബ്രഹാം എന്നിവർ സംസാരിച്ചു. ഉപദേശക സമിതി അംഗം അബ്ദുറഹ്മാൻ, ചാരിറ്റി വിങ് കൺവീനർ പ്രമോദ് വടകര, ജോ. ട്രഷറർ തങ്കച്ചൻ, ഷംഷാദ് അബ്ദുൽ റഹ്മാൻ, പ്രമോദ് കുമാർ, ദിവ്യ പ്രമോദ്, ഫിറോസ് വെളിയങ്കോട്, മൻഷീർ, രതീഷ് രവി എന്നിവർ നേതൃത്വം നൽകി.

