മുഹറഖ് മലയാളി സമാജം 'മഞ്ചാടി ബാലവേദി' പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി
text_fieldsമുഹറഖ് മലയാളി സമാജം പരിസ്ഥിതി ദിനാഘോഷ പരിപാടി
മനാമ: മുഹറഖ് മലയാളി സമാജം (എം.എം.എസ്.) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് തുടക്കം. കുട്ടികളിലും മുതിർന്നവരിലും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിപാടികളാണ് മുഹറഖ് സമാജം വിഭാവനം ചെയ്തിരിക്കുന്നത്. ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് മുഹറഖ് മലയാളി സമാജം ഓഫീസിൽ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് അനസ് റഹീം നിർവഹിച്ചു.
പ്രകൃതിയെ കരുതലോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എം.എം.എസ്. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ ചൊല്ലിക്കൊടുത്തു.
വരും ദിവസങ്ങളിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം, ക്വിസ് മത്സരം, പോസ്റ്റർ പ്രചാരണങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളാണ് ഒരാഴ്ചത്തെ ക്യാമ്പയിന്റെ ഭാഗമായി നടക്കുക. മഞ്ചാടി ബാലവേദി ഗേൾസ് വിഭാഗം കൺവീനർ ആര്യനന്ദ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

