Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് മലയാളി സമാജം...

മുഹറഖ് മലയാളി സമാജം എജുക്കെയർ വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം

text_fields
bookmark_border
മുഹറഖ് മലയാളി സമാജം എജുക്കെയർ വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം
cancel
camera_alt

എം.എം.എസ് എജുക്കെയർ വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണ പരിപാടിയിൽ നിന്ന്

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാദരം 2026 വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിച്ചു. 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പദ്ധതിയാണിത്. ഒപ്പം നാട്ടിൽ പഠിച്ചു വിജയിച്ച മക്കളുടെ ബഹ്‌റൈനിൽ ഉള്ള മുഹറഖ് മലയാളി സമാജം അംഗങ്ങളായ രക്ഷിതാക്കളെയും ആദരിച്ചു. മുഹറഖ് സമാജം ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ചു.

ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കോളിക്കൽ ഉദ്ഘാടനവും ചെയ്തു. പരിപാടിയുടെ കോർഡിനേറ്റർ കൂടിയായ വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, മറ്റ് ഭാരവാഹികളായ പ്രമോദ് കുമാർ വടകര, ബാഹിറ അനസ്, മൊയ്ദീ ടിഎംസി, ഹാഷിം എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ട്രഷറർ ശിവശങ്കർ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Muharraq Malayali Samajam distributes 'Educare Vidyadharam' educational awards
Next Story