മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷിച്ചു
text_fieldsമുഹറഖ് മലയാളി സമാജത്തിൽ നടന്ന കേരളപ്പിറവി ആഘോഷത്തിൽനിന്ന്
മനാമ: മുഹറഖ് മലയാളി സമാജം കേരളപ്പിറവി ആഘോഷവും മലയാള പാഠശാല ഉദ്ഘാടനവും നടത്തി. പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. വനിത വേദി അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചു.
ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ. ആമുഖ പ്രസംഗം നടത്തി. മലയാള ഭാഷയെ പരിപോഷിപ്പിക്കാനായി ഭാഷാ പഠനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എബ്രഹാം ജോൺ അഭിപ്രായപ്പെട്ടു. പ്രവാസി എഴുത്തുകാരൻ അക്ബർ താമരക്കുളം സംസാരിച്ചു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

