Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖ് മലയാളി സമാജം...

മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു

text_fields
bookmark_border
മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
cancel

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ തുടർച്ചയായി സൗജന്യ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സംഘടനയുടെ ആരോഗ്യ സംരക്ഷണ പദ്ദതിയായ എം.എം.എസ് കെയർ ഭാഗമായി ആണ് ക്ലാസ് സംഘടിപ്പിച്ചത്. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

ദീർഘകാല രോഗങ്ങൾക്കുള്ള ഹോമിയോപ്പതി ചികിത്സാ രീതികളെയും അതിന്റെ ഫലപ്രാപ്തിയെയും കുറിച്ച് നടന്ന വിശദമായ ക്ലാസിന് പ്രശസ്ത ഹോമിയോപ്പതി കൺസൾട്ടന്റ് ഡോ. അനീന മറിയം വർഗീസ് നേതൃത്വം നൽകി. നിത്യജീവിതത്തിൽ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ക്ലാസിൽ വിശദീകരിച്ചു.

ചടങ്ങിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കായി കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ഒരുക്കുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനവും നടന്നു. മുഹറഖ് സമാജം രക്ഷാധികാരി എബ്രഹാം ജോൺ പ്രസ്തുത കാർഡിന്റെ ഔദ്യോഗിക പ്രകാശനം കിംസ് മെഡിക്കൽ സെന്റർ അഡ്മിനിസ്റ്റേറ്റർ ജ്യോതി ശ്രീജിത്തിന് നൽകി നിർവഹിച്ചു. അംഗങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഈ കാർഡ് സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് അനസ് റഹീം ആരോഗ്യ ക്ലാസ് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് കുമാർ വടകര, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ഭാരവാഹികളായ മൊയ്തി ടി എം സി, സജീവൻ വടകര സമാജം ഭാരവാഹികളും കിംസ് മെഡിക്കൽ സെന്റർ പ്രതിനിധി സൂര്യ നാരായണൻ തുടങ്ങി നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BaharinAnniversary celebrationMuharraq Malayali Samajam
News Summary - Muharraq Malayali Samajam 8th anniversary celebration: Health class and privilege card release organized
Next Story