മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു
text_fieldsമുഹറഖ് മലയാളി സമാജം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന മെഡിക്കൽ ക്യാമ്പ്
മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ഉദ്ഘാടന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. അനസ് റഹിം അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു. മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ, സാമൂഹിക പ്രവർത്തകരായ മണിക്കുട്ടൻ, അമൽ ദേവ്, സലാം നിലമ്പൂർ, ഉപദേശക സമിതി അംഗം അൻവർ നിലമ്പൂർ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഉണ്ണികൃഷ്ണൻ, എം.എം.എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, ദീപക് തണൽ, പ്രസന്ന കുമാർ, ട്രഷറർ എം.കെ. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

