മുഹറഖ് മലയാളിസമാജം ബോധവത്കരണ ക്ലാസ് നടത്തി
text_fieldsമുഹറഖ് മലയാളിസമാജം സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽനിന്ന്
മനാമ: മുഹറഖ് മലയാളിസമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.പ്രതിസന്ധികാലത്തെ മാനസിക പ്രയാസങ്ങൾ, ദൈനംദിന ജീവിതത്തിൽ വ്യായാമത്തിെൻറ പ്രാധാന്യം എന്നീ വിഷയങ്ങൾ ആസ്പദമാക്കി നടത്തിയ ക്ലാസിന് ബഹ്റൈനിലെ കൗൺസിലർ ഡോ. ജോൺ പനക്കലും കാലിക്കറ്റ് പി.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ക്യാപ്റ്റൻ സറീന നവാസും നേതൃത്വം നൽകി.
കോവിഡ് പ്രതിസന്ധികാലം എങ്ങനെ തരണം ചെയ്യാമെന്നും ഏത് പ്രതിസന്ധിയിലും ആത്മവിശ്വാസത്തോടെ നിൽക്കാൻ മനസ്സിനെ പ്രാപ്തമാക്കുന്നതും ഡോ. ജോൺ പനക്കൽ സംസാരിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തി മുന്നോട്ടുപോകാനും പരസ്പരം സഹായിക്കാനും ഈ കാലഘട്ടം നമ്മെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആധുനികകാലത്ത് യന്ത്രവത്കരണവും അലസതയും വ്യായാമക്കുറവിന് കാരണമായെന്നും ചിട്ടയായ വ്യായാമം ശാരീരിക മാനസിക ആരോഗ്യത്തിന് വേണമെന്നും ക്യാപ്റ്റൻ സെറീന നവാസ് പറഞ്ഞു.സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ക്ലാസ് സമാജം മുഖ്യരക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.
എം.എം.എസ് വൈസ് പ്രസിഡൻറും വനിത വിങ് കോഒാഡിനേറ്ററുമായ ദിവ്യ പ്രമോദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് മെംബർ മുഹമ്മദ് റഫീഖ്, പ്രസിഡൻറ് അൻവർ നിലമ്പൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊളിക്കൽ, ട്രഷറർ അബ്ദുറഹ്മാൻ കാസർകോട്, മുൻ പ്രസിഡൻറ് അനസ് റഹീം, എക്സിക്യൂട്ടീവ് മെംബർ ഷംഷാദ് അബ്ദുറഹ്മാൻ എന്നിവർ ആശംസയർപ്പിച്ചു. മുൻ സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും ബാഹിറ അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

