മുഹറഖ് കെ.എം.സി.സി ഉംറ ക്ലാസ് നടത്തി
text_fieldsമുഹറഖ് കെ.എം.സി.സിയുടെ ഉംറ ക്ലാസ് അബ്ദുറസാഖ് നദ് വി ഉസ്താദ് അവതരിപ്പിക്കുന്നു
മനാമ: കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിവിധ മുഖാവലയുടെ കീഴിൽ ജൂലൈ മാസത്തിൽ ഉംറക്കും റൗളാശരീഫ് സിയാറത്തിനും പോകുന്നവർക്ക് മുഹറഖ് കെ.എം.സി.സി പഠന ക്ലാസും പരിശീലനവും നൽകി. മുഹറഖ് ഐനുൽ ഹുദാ മദ്റസ വലിയ ഉസ്താദും ഉംറ മുൻ അമീറുമായ അബ്ദുറസാഖ് നദ് വി ക്ലാസെടുത്തു.
വളരെയേറെ ശ്രേഷ്ഠതയും പുണ്യവുമുള്ള ഇബാദത്ത് അജ്ഞതയും അശ്രദ്ധയും മൂലം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുൻ സെക്രട്ടറി ഷമീർ കീഴലിന്റെ അധ്യക്ഷതയിൽ മദ്റസ കൺവീനർ അബ്ദുല്ല മുന പരിപാടി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളും കുട്ടികളും മുതിർന്നവരുമായി നിരവധി പേർ ക്ലാസിൽ പങ്കെടുത്തു. ഇബ്രാഹിം തിക്കോടി, ജംഷീദലി എടക്കര, സയിദ് സിയാദ് തങ്ങൾ, സഅദ് നാസർ കൂത്തുപറമ്പ്, ഹനാൻ റസാഖ് തലശ്ശേരി, ലുലുവ രിഹാബ് തലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. മദ്റസ പ്രഥമാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

