മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദ മദ്റസ നബിദിനാഘോഷം നാളെ
text_fieldsസംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുത്ത എസ്.കെ. നാസറിനെ ആദരിക്കുന്നു
മനാമ: കെ.എം.സി. മുഹറഖ് ഏരിയ അൽ ഇഹ്സാൻ 24 ഐനുൽ ഹുദാ മദ്റസ വിദ്യാർഥികളുടെ കലാപരിപാടിയും മീലാദ് മീറ്റും ശനിയാഴ്ച മുഹറഖ് ജംഇയ്യതുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3.30ന് തുടങ്ങും.
രാത്രി പൊതുസമ്മേളനത്തോടുകൂടി സമാപിക്കും. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് പക്രുദീൻ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്യും. മുഹറഖ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് കെ.ടി. അബു യൂസഫ് അധ്യക്ഷതവഹിക്കും. കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാൻ, സമസ്തയുടെയും കെ.എം.സി.സിയുടെയും സ്റ്റേറ്റ് നേതാക്കൾ, വിവിധ ജില്ലാ ഏരിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർഥികളുടെ കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് അബൂയൂസഫീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുത്ത എസ്.കെ. നാസറിനെ ഷാളണിയിച്ച് ആദരിച്ചു. ചർച്ചയിൽ അനസ്, നൗഷാദ്, നിസാർ ഇരിട്ടി, വി. അബ്ദുല്ല, ഷഫീഖലി, ജംഷീദലി എന്നിവർ പങ്കെടുത്തു. കെ. റഷീദ് സ്വാഗതവും അശ്റഫ് ബാങ്ക് റോഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

