Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ...

മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ മ​അ്​​തം ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ മ​അ്​​തം ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഈ​സ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​ഇ മു​ഹ​റ​ഖി​ലെ മ​അ്​​തം ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​ർ സ​ൽ​മാ​ൻ ബി​ൻ ഈ​സ ബി​ൻ ഹി​ന്ദി അ​ൽ മ​ന്നാ​ഇ മു​ഹ​റ​ഖി​ലെ വി​വി​ധ മ​അ്​​തം ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ആ​ശൂ​റ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണം അ​ദ്ദേ​ഹം വാ​ഗ്​​ദാ​നം ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ ആ​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി. സു​ര​ക്ഷി​ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ അ​​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ശൂ​റ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ​ക്ക്​ മ​അ്​​തം ഭാ​ര​വാ​ഹി​ക​ൾ ഗ​വ​ർ​ണ​ർ​ക്ക്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഉ​പ​ഗ​വ​ർ​ണ​ർ ബ്രി​ഗേ​ഡി​യ​ർ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ഗ​തം, മു​ഹ​റ​ഖ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ സു​ൽ​താ​ൻ​ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ക​അ്​​ബി, ട്രാ​ഫി​ക്​ പ്ര​തി​നി​ധി​ക​ൾ, മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ, ജ​ല, വൈ​ദ്യു​ത അ​തോ​റി​റ്റി, ജ​അ്​​ഫ​രീ ഔ​ഖാ​ഫ്​ എ​ന്നി​വ​യു​ടെ ​പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muharraq Governor
News Summary - Muharraq Governor held a meeting with officials.
Next Story